പ്രവാസികള്‍ക്ക് ക്വാറന്‍റൈന് പണമില്ല; സിപിഎമ്മിന്‍റെ ഭവന സന്ദര്‍ശനത്തിനുള്ള ലഘുലേഖയ്ക്കായി ചെലവിടുന്നത് കോടികള്‍; സര്‍ക്കാര്‍ ഫണ്ട് ധൂര്‍ത്തടിക്കുന്നുവെന്ന് ഉമ്മന്‍ ചാണ്ടി

Jaihind News Bureau
Thursday, May 28, 2020

 

തിരുവനന്തപുരം:  സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികവുമായി ബന്ധപ്പെട്ട് സിപിഎമ്മിന്‍റെ ഭവന സന്ദര്‍ശനത്തിനുള്ള ലഘുലേഖ തയാറാക്കാനായി സര്‍ക്കാര്‍ ഫണ്ട് ധൂര്‍ത്തടിക്കുന്നതായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രണ്ടരക്കോടി രൂപ ചെലവിട്ട്‌ ‘സുഭിക്ഷം ഭദ്രം സുരക്ഷിതം’ എന്ന ലഘുലേഖയുടെ 75 ലക്ഷം കോപ്പികളാണ് സര്‍ക്കാര്‍ ചെലവില്‍ തയാറാകുന്നത്.

പ്രവാസികളുടെ ക്വാറന്റൈന്‍ ചെലവ് വഹിക്കാന്‍ പണമില്ലെന്ന് പറയുമ്പോഴാണ് സര്‍ക്കാര്‍ ഇത്തരം ധൂര്‍ത്ത് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.  സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തില്‍ ആഘോഷമില്ലെന്ന സര്‍ക്കാരിന്‍റെ വാദം തെറ്റാണ്. നാല് വര്‍ഷം കൈവരിച്ച നേട്ടങ്ങളുടെ പട്ടികയുമായി സിപിഎം, സര്‍ക്കാര്‍ ചെലവില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കമിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.