സില്‍വർ ലൈന്‍ നടക്കാത്ത പദ്ധതി ; പോലീസ് ജനങ്ങളുടെ മേല്‍ കുതിരകയറുന്നു : ഉമ്മന്‍ ചാണ്ടി

Jaihind Webdesk
Thursday, March 17, 2022

തിരുവനന്തപുരം : ഒരു കാരണവശാലും നടക്കാത്ത പദ്ധതിക്ക് വേണ്ടിയാണ് പോലീസ് ജനങ്ങളുടെ മേല്‍ കുതിര കയറുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി . കേരളത്തിനെ തകര്‍ക്കുന്ന ഈ പദ്ധതി ഒരു കാരണവശാലും അംഗീകരിക്കാന്‍ സാധിക്കില്ല. മാടപ്പള്ളിയില്‍ നടന്ന സംഭവം ഏറ്റവും നിര്‍ഭാഗ്യകരമായിപ്പോയെന്നും അദ്ദേഹം പറഞ്ഞു.

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ പാര്‍ലമെന്‍റില്‍ വ്യക്തമാക്കിയിട്ടുണ്ട്.യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് വേണ്ടെന്നുവെച്ച് പദ്ധതിയാണിതെന്നും, കേരളത്തെ തകര്‍ക്കുന്ന ഈ പദ്ധതി ഒരു കാരണവശാലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.