ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിന്‍വലിച്ച് ഓണ്‍ലൈന്‍ അവതാരക

Jaihind Webdesk
Friday, September 30, 2022

 

കൊച്ചി: നടൻ ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിൻവലിക്കുമെന്ന് ഓൺലൈൻ ചാനൽ അവതാരക. ഇതിനുള്ള ഹർജിയില്‍ പരാതിക്കാരി ഒപ്പിട്ട് നല്‍കി. അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ശ്രീനാഥ് ഭാസിയെ മരട് പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. സ്ത്രീത്വത്തെ അപമാനിക്കൽ, അപമര്യാദയായി പെരുമാറൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്. അഭിമുഖം നടക്കുമ്പോൾ ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചിരുന്നോ എന്നറിയാൻ ഇയാളെ പരിശോധനയ്ക്ക് വിധേയനാക്കുമെന്ന് പോലീസ് അറിയിച്ചിരുന്നു. ഇതിനായി നടന്‍റെ നഖം, തലമുടി, രക്തം എന്നിവയുടെ സാമ്പിളുകളും മരട് പോലീസ് ശേഖരിച്ചു.

ഇതിന് പിന്നാലെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ശ്രീനാഥ് ഭാസിക്ക് വിലക്കേർപ്പെടുത്തിയിരുന്നു. നിലവില്‍ അഭിനയിക്കുന്ന സിനിമകൾ പൂർത്തിയാക്കാമെന്നും സംഘടന വ്യക്തമാക്കി. പരാതി പിൻവലിക്കാൻ അവതാരക തയാറായതിന് പിന്നാലെ എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.