ബഹ്‌റൈനിൽ വർക്ക്ഷോപ്പിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ അഞ്ചു മലയാളികളിൽ ഒരാൾ മരിച്ചു ; മരിച്ചത് തൃശൂർ സ്വദേശി

Jaihind News Bureau
Saturday, August 15, 2020

ബഹ്‌റൈൻ : അബോധാവസ്ഥയിൽ കണ്ടെത്തിയ അഞ്ചു മലയാളികളിൽ ഒരാൾ മരിച്ചു. തൃശൂർ ചെന്ത്രാപ്പിന്നി വിളമ്പത്തു 31 വയസുള്ള രജീബ് ആണ് മരിച്ചത്. വർക്ക് ഷോപ്പ് തുറക്കാത്തതിനെ തുടർന്ന് അന്വേഷിച്ചെത്തിയവരാണ് ഇവരെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. പൊലീസ് എത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റി. സനദിൽ വർക്ക് ഷോപ്പ് ജീവനക്കാരായിരുന്നു അഞ്ചു പേരും. മറ്റു നാലുപേർ ഗുരുതര നിലയിൽ ചികിത്സയിലാണ്. അപകട കാരണം വ്യക്തമല്ല.

teevandi enkile ennodu para