കോഴിക്കോട് കീം പരീക്ഷ എഴുതിയ വിദ്യാർത്ഥിക്ക് കൊവിഡ്

Jaihind News Bureau
Wednesday, July 29, 2020

 

കോഴിക്കോട് കീം പരീക്ഷ എഴുതിയ വിദ്യാർത്ഥിക്ക് കൊവിഡ്. മലബാർ ക്രിസ്ത്യന്‍ കോളേജിൽ പരീക്ഷ എഴുതിയ വിദ്യാർത്ഥിക്കാണ് കൊവിഡ് സ്ഥിരീരികരിച്ചത്. ഇവിടെ പരീക്ഷ എഴുതിയ മറ്റൊരു വിദ്യാര്‍ത്ഥിക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

തിരുവനന്തപുരത്ത് പരീക്ഷ എഴുതിയ രണ്ട് വിദ്യാർത്ഥികൾക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. തുടർന്ന് മറ്റുജില്ലകളിൽ പരീക്ഷ എഴുതിയ ചില വിദ്യാർത്ഥികൾക്കും കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. പരീക്ഷയ്ക്ക് മകനുമായി എത്തിയ ഒരു രക്ഷിതാവിനും തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചിരുന്നു.