സൗദിയില്‍ കൊവിഡ് ബാധിച്ച് വീണ്ടും മരണം: 99 പുതിയ കേസുകള്‍; ആകെ എണ്ണം 1,203 ആയി കൂടി

Jaihind News Bureau
Saturday, March 28, 2020

റിയാദ് : സൗദി അറേബ്യയില്‍ ശനിയാഴ്ച കൊവിഡ്-19 ബാധിച്ച് ഒരാള്‍ മരിച്ചു.  99 പേര്‍ക്ക് കൊവിഡ്  പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 1,203  ആയി. ഇതുവരെ  37  പേര്‍ സുഖപ്പെടുകയും നാല് പേര്‍ മരണമടയുകയും ചെയ്തതായി ആരോഗ്യമന്ത്രാലയ വക്താവ് അറിയിച്ചു.

റിയാദ് (41),  ജിദ്ദ (18), മക്ക (12), ഖതീഫ് (12 ), മദീന (6 ), തബൂക് (3), ഖമീസ് മുശൈത്ത് (3), അബഹ (1 ), ഹുഫൂസ് (1 ), ഖോബാര്‍ (1), സാലിഹ (1), ഇങ്ങനെയാണ് മാര്‍ച്ച് 28 ലെ മേഖല തിരിച്ചുള്ള കണക്ക്.