കൊവിഡ്-19 : ബഹറിനിൽ ഒരു മരണം കൂടി

Jaihind News Bureau
Monday, July 13, 2020

ബഹറിനിൽ കൊവിഡ് ബാധിച്ച് ഇന്ന് ഒരു മരണം കൂടി. 57 വയസുള്ള സ്വദേശിനി ആണ് മരണമടഞ്ഞത്. ഇതോടെ കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 109 ആയി. ബഹ്‌റിനിൽ 32,941 പേർക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. 4,407 പേര് ആണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 28,425 പേര് ഇതുവരെ രോഗ മുക്തി നേടിയതായും 47 പേരുടെ നില ഗുരുതരമായി തുടരുകയാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 6,66,248 പേരെ ആണ് ഇതുവരെ കൊവിഡ് പരിശോധനക്കായി വിധേയരാക്കിയത്.