കുവൈറ്റിൽ വീണ്ടും കൊറോണ വൈറസ്

Jaihind News Bureau
Sunday, March 8, 2020

കുവൈറ്റ് : കുവൈത്തിൽ ഒരു കൊറോണ വൈറസ് കേസ് കൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം രാജ്യത്ത് 62 ആയി. ചികിത്സയില്‍ ഉണ്ടായിരുന്ന ഒരാള്‍ വൈറസ് ബാധയില്‍ നിന്നും മുക്തി നേടിയതായി ആരോഗ്യമന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

കുവൈറ്റിലേക്ക് ഇന്ത്യയില്‍ നിന്നുൾപ്പെടെ ഏഴ് രാജ്യങ്ങളില്‍ നിന്ന് വരുന്ന പ്രവാസികള്‍ നിർബന്ധമായും രണ്ടാഴ്ച വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം എന്ന പുതിയ നിർദേശവും ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്.

*image for representation