കൊവിഡ് -19 : കുവൈറ്റില്‍ 24 മണിക്കൂറില്‍ 813 രോഗികള്‍; ഒരു മരണം

Jaihind News Bureau
Friday, July 3, 2020

കുവൈറ്റ് : കുവൈറ്റില്‍ കൊവിഡ് -19 മൂലം 1 മരണം കൂടി സ്ഥിരീകരിച്ചു.  ഇതോടെ മരിച്ചവരുടെ എണ്ണം 360 ആയി. 813 പേർക്ക് കൂടി കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചു. രാജ്യത്ത്‌ ഇത്‌ വരെയായി രോഗം ബാധിച്ചവരുടെ എണ്ണം 48672 ആയി.  പുതിയതായി 886 പേരാണ് രോഗമുക്തര്‍ ആയത്, ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 39276 ആയി .  9036 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത് .