ഒമാനില്‍ ഒക്ടോബര്‍ 24 മുതല്‍ രാത്രികാല യാത്രാ വിലക്ക് ഇല്ല ; സ്‌കൂളുകള്‍ നവംബര്‍ ഒന്നിന് തുറക്കും

Jaihind News Bureau
Wednesday, October 21, 2020

മസക്റ്റ് : ഒമാനില്‍ ഏര്‍പ്പെടുത്തിയ രാത്രി യാത്രാ വിലക്ക് നീക്കുന്നു. ഇതനുസരിച്ച്, ഒക്ടോബര്‍ 24ന് പുലര്‍ച്ച അഞ്ച് മുതല്‍ വിലക്ക് അവസാനിപ്പിക്കാന്‍ ഒമാന്‍ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. സ്‌കൂളുകളില്‍ പുതിയ അധ്യായന വര്‍ഷം നവംബര്‍ ഒന്ന് ഞായറാഴ്ച തന്നെ ആരംഭിക്കാനും സുപ്രീം കമ്മിറ്റി തീരുമാനിച്ചു.

സ്‌കൂളുകളില്‍ മിശ്രിത പഠന രീതിയാണ് സ്വീകരിക്കുക. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കാണ് കൂടുതല്‍ പ്രാമുഖ്യം നല്‍കുക. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വിവിധ മേഖലകളില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അവസരമൊരുക്കിയതായും ബന്ധപ്പെട്ട് വകുപ്പുകള്‍ ഇത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിടുമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.