ഒമാനില്‍ റമസാന്‍ വരെ രാത്രികാല യാത്രാവിലക്കിന് പ്രത്യേക ഇളവ് അനുവദിച്ചു

Jaihind Webdesk
Thursday, April 8, 2021

 

മസ്‌കറ്റ് : കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ഒമാനില്‍ പ്രാബല്യത്തിലുള്ള രാത്രികാല യാത്രാ വിലക്കിന് ഇന്ന് (ഏപ്രില്‍ 08) മുതല്‍ താല്‍ക്കാലിക ഇളവ് അനുവദിച്ചു. ഒമാന്‍ സുപ്രീം കമ്മറ്റി ആണ് ഇളവ് നല്‍കിയത്. ഇപ്രകാരം, റമസാന്‍ വ്രതം തുടങ്ങുന്ന ആദ്യ ദിവസം വരെയാണ് ഈ രാത്രിസമയത്തെ യാത്രയ്ക്കുള്ള ഇളവ് പ്രത്യേകമായി അനുവദിച്ചത്. അതേസമയം വ്യാപാര സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി ഉണ്ടാകില്ലെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു.