നീണ്ടകരയിൽ മാസങ്ങൾ പഴക്കമുള്ള മീൻ പിടികൂടി

Jaihind News Bureau
Saturday, April 4, 2020

പരമ്പരാഗത മൽസ്യബന്ധനത്തിന്‍റെ മറവിൽ വിൽക്കാൻ എത്തിച്ച മാസങ്ങൾ പഴക്കമുള്ള മീൻ കൊല്ലം നീണ്ടകരയിൽ പിടികൂടി. വൈപ്പിനിൽ നിന്ന് എത്തിച്ച രണ്ടായിരത്തി അഞ്ഞൂറ് കിലോയോളം മൽസ്യമാണ് പിടികൂടിയത്. നീണ്ടകരയിൽ എത്തിച്ച് ചില്ലറ വിൽപ്പനക്കാർക്ക് കൈമാറുന്നതിടെയാണ് പിടികൂടിയത്. ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നു മൽസ്യങ്ങൾ.
ഭക്ഷ്യ സുരക്ഷ വിഭാഗം കേസെടുത്തു. പിടികൂടിയ പഴകിയ മീൻ പൊലീസ് നശിപ്പിച്ചു.