കെ.ബി ഗണേശ് കുമാർ എം.എൽ.എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാർ അറസ്റ്റിൽ

Jaihind News Bureau
Tuesday, November 24, 2020

നടിയെ ആക്രമിച്ച കേസിൽ മൊഴിമാറ്റണമെന്നാവശ്യപ്പെട്ട് കേസിലെ മാപ്പ് സാക്ഷിയെ ഭീഷണിപ്പെടുത്തിയ കെ.ബി ഗണേശ് കുമാർ എം.എൽ.എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തു. പത്തനാപുരത്ത് നിന്ന് ബേക്കൽ പോലീസാണ് പ്രദീപിനെ അറസ്റ്റ് ചെയ്തത് ഇന്ന് പുലർച്ചെയോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഉടൻ തന്നെ ബേക്കൽ പൊലീസ് പ്രദീപ് കുമാറിനെ കാസർകോട്ടേക്ക് കൊണ്ടുപോയി. ഇയാൾക്ക് കോടതി നേരത്തെ മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു.