‘എല്‍ഡിഎഫിന് വികസനം പറയാനില്ല, യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത് പൂർണ്ണ ആത്മവിശ്വാസത്തോടെ’: ഉമ്മന്‍ ചാണ്ടി | Video

Jaihind Webdesk
Wednesday, May 25, 2022

 

കൊച്ചി: പൂർണ്ണ ആത്മവിശ്വാസത്തോടെയാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ കാണുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മുഖ്യമന്ത്രിക്കും ഇടതു മുന്നണിക്കും ജില്ലയിൽ എന്ത് വികസനം നടപ്പാക്കിയെന്ന് പറയാൻ സാധിക്കുന്നില്ല. മെട്രോ പദ്ധതി പൂർത്തിയാക്കാൻ സർക്കാരിന് കഴിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം കെ റെയിൽ പദ്ധതി കേരളത്തിൽ നടപ്പിലാകില്ല. സിപിഎം എന്നാണ് വികസനവാദികളായതെന്ന് അദ്ദേഹം ചോദിച്ചു. യുഡിഎഫ് അധികാരത്തിൽ വന്നാൽ കെ റെയിലിന് ബദലായി സാധാരണക്കാർക്കുവേണ്ടി സബർബൻ റെയിൽ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.