യുഎഇയില്‍ കൊവിഡ് ആക്ടീവ് കേസുകള്‍ ഇരുപത്തിയൊന്നായിരം കവിഞ്ഞു ; ആകെ മരണം 618

Jaihind News Bureau
Monday, December 14, 2020

ദുബായ് : യുഎഇയില്‍ 1092 പേര്‍ക്ക് കൂടി തിങ്കളാഴ്ച കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ, രാജ്യത്തെ ആകെ രോഗികള്‍ 1,86,041 ആയതായി, ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. 670 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. ഒരാള്‍ കൂടി മരിച്ചതോടെ ആകെ മരണം 618 ആയി. ഞായറാഴ്ച മാത്രം എട്ടു പേര്‍ മരിച്ചിരുന്നു. 98,562 പേരില്‍ നടത്തിയ പരിശോധനയിലാണ്, തിങ്കളാഴ്ട 1092 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. അതേസമയം, നിലവില്‍ 21,074 കൊവിഡ് രോഗികളാണ് യുഎഇയിലുള്ളത്. 1.85 കോടിയിലധികം പേരില്‍ കൊവിഡ് പരിശോധനകള്‍ രാജ്യത്ത് നടത്തി കഴിഞ്ഞു.