വീഡിയോ കോളിലൂടെ നഗ്നത പ്രദർശിപ്പിക്കാന്‍ ആവശ്യം; യുവതിയുടെ പരാതിയില്‍ പോലീസുകാരനെതിരെ കേസ്

Jaihind Webdesk
Thursday, November 16, 2023

 

കണ്ണൂർ: യുവതിയോട് വീഡിയോ കോളിലൂടെ നഗ്നത പ്രദർശിപ്പിക്കാൻ ആവശ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥന് എതിരെ കേസ്. ജില്ലാ പൊലീസ് ആസ്ഥാനത്ത് ജോലി ചെയ്യുന്ന രഞ്ജിത്തിന് എതിരെയാണ് കേസ്. ആലക്കോട് സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് ടൗൺ പൊലീസ് കേസ്സെടുത്തത്. റൂറൽ പോലീസ് ആസ്ഥാനത്ത് ജോലി ചെയ്തിരുന്ന പ്രതി കുറച്ച് ദിവസങ്ങൾക്ക് മുന്നെയാണ് സ്ഥലം മാറി കണ്ണൂരിൽ എത്തിയത്.