കുളിക്കുന്നതിനിടെ യുവതിയുടെ നഗ്നദൃശ്യങ്ങൾ മൊബൈലില്‍ പകർത്തി ; സി.പി.എം നേതാവ് പിടിയിൽ

Jaihind News Bureau
Sunday, September 6, 2020

 

തിരുവനന്തപുരം: കുളിക്കുന്നതിനിടെ യുവതിയുടെ നഗ്നദൃശ്യങ്ങൾ മൊബൈലില്‍ പകർത്തിയ സംഭവത്തില്‍ സി.പി.എം നേതാവ് പിടിയില്‍. സി.പി.എം കളത്തറ യൂണിറ്റ് ബ്രാഞ്ച് സെക്രട്ടറിയും, കർഷക തൊഴിലാളി സംഘടനാ നേതാവും, ഡി.വൈ.എഫ്.ഐ മേഖലാ ഭാരവാഹിയും, അയിരൂർ സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായ നിഷാദിനെയാണ്
പൊലീസ് പിടികൂടിയത്.

യുവതി അയിരൂർ പൊലീസ് എസ്.എച്ച്.ഒയ്ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിഷാദ് കസ്റ്റഡിയിലായത്. അതേസമയം സി.പി.എമ്മിന്‍റേയും ഡി.വൈ.എഫ്.ഐയുടേയും പ്രമുഖ നേതാക്കൾ  കേസ് ഒതുക്കി തീർക്കാന്‍ പൊലീസിന് മേൽ സമ്മർദ്ദം ചെലുത്തുന്നതായയും ആരോപണമുണ്ട്.

teevandi enkile ennodu para