കര്‍ണാടകയില്‍ അസ്വാഭാവിക സാഹചര്യം ഇല്ല: കെ.സി. വേണുഗോപാല്‍

Monday, January 28, 2019

കര്‍ണ്ണാടകയില്‍ അസ്വാഭാവിക സാഹചര്യം ഇല്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. രണ്ട് മുഖ്യമന്ത്രിമാര്‍ എന്നത് ഭരണഘടനക്ക് അനുസൃതമായ കാര്യമല്ല. എം.എല്‍.എയുടെ ഭാഗത്തു നിന്നും ഒറ്റപ്പെട്ട വിമര്‍ശനം ഉണ്ടായിട്ടുണ്ട്. ഇതിനെ ഗൗരവമായി കാണുന്നു. എം എല്‍ എ യോട് വിശദീകരണം തേടിയിട്ടുണ്ട്. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ കര്‍ശന നടപടി ഉണ്ടാവുമെന്നും കെ.സി ആലപ്പുഴയില്‍ പറഞ്ഞു.