സ്വർണക്കടത്തിൽ മുഖ്യമന്ത്രിയെ പിന്തുണയ്ക്കാതെ ജനതാദൾ; മുഖ്യമന്ത്രിയെ അനുകൂലിക്കുന്ന പ്രമേയം വേണ്ടെന്ന് ജനതാദൾ സംസ്ഥാന കമ്മിറ്റി

Jaihind News Bureau
Sunday, July 26, 2020

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രിയെ പിന്തുണയ്ക്കാതെ ഘടക കക്ഷിയായ ജനതാദൾ.മുഖ്യമന്ത്രിയെ അനുകൂലിക്കുന്ന പ്രമേയം അവതരിപ്പിക്കണമെന്ന നീല ലോഹിത ദാസൻ നാടാരുടെ ആവശ്യം പാർട്ടിയിലെ ഭൂരപക്ഷം അംഗങ്ങളും തള്ളുകയായിരുന്നു. ജാഗ്രത വേണമെന്ന് സി.പി എം പറഞ്ഞ സാഹചര്യത്തിൽ മുഖ്യമന്ത്രിയെ പിൻതുണക്കേണ്ടതില്ലെന്നാണ് പാർട്ടിയിലെ ഭൂരിപക്ഷ തീരുമാനം

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രി പ്രതിരോധത്തിലായിരിക്കുന്ന ഘട്ടത്തിലാണ് വിഷയം ജനാതാദളിൽ ചർച്ചയായത്. മുഖ്യമന്ത്രിയ അനുകീലിക്കുന്ന പ്രമേയം പാസാക്കണമെന്നായിരുന്നു മുതിർന്ന നേതാവ് എയ നീലലോഹിത ദാസൻ നാടരുടെ ആവശ്യം. സംസഥാന കമ്മിറ്റിയിലെ ഏതാനും അംഗങ്ങളും ഇതിനെ പിൻതുണച്ചു. എന്നാൽ പാർട്ടിയിലെ ഭൂരിപക്ഷം പേരും ഇത് തള്ളിക്കളയുകയായിരുന്നു. മാത്യു ടി തോമസിന്‍റെ നേതൃത്വത്തിലുളള വിഭാഗമാണ് ഇക്കാര്യത്തിൽ ശക്തമായ എതിർപ്പ് രേഖപ്പെടുത്തിയത്. സി.കെ നാണു ഉൾപ്പെടെയുളള നേതാക്കളും മന്ത്രിയെ പിനൻതുണക്കുന്ന പ്രമേയം ആവശ്യമില്ലെന്ന് നിലാപാട് എടുത്തു. സ്വർണ കടത്തുമായി ബന്ധപ്പെട്ട വിവാദത്തിൽ ജാഗ്രത വേണമെന്ന് സിപിഎം പറയുമ്പോൾ ജനതാദൾ അതിനെ പിന്തുണയ്‌ക്കേണ്ടതില്ലെന്നായിരുന്നു ഭൂരിപക്ഷത്തിൻറെയും അഭിപ്രായം. പാർട്ടിയിലെ ഭൂരിപക്ഷത്തിന്‍റെ ശക്തമായ എതിർപ്പ് മൂലം എതിർപ്പുമൂലം പ്രമേയം അവതരിപ്പിക്കാനായില്ല.

പ്രമേയം അവതരിപ്പിച്ചില്ലെന്നും അഭിപ്രായം പറയുക മാത്രമാണ് ചെയ്തതെന്നും സംസ്ഥാന അധ്യക്ഷൻ സി.കെ. നാണു പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട വിവാദത്തിൽ സി.പി.ഐ അടക്കമുളള ഇടതുമുന്നണിയിലെ ഘടകകക്ഷികൾക്ക് കടുത്ത അതൃപ്തിയാണുള്ളത്. എം.ശിവശങ്കറിനെ മുഖ്യമന്ത്രി തുടർച്ചയായി സംരക്ഷിച്ചതിലുളള അതൃപ്തി നേരത്തെ തന്നെ സി.പി ഐ മുഖ്യമന്ത്രിയെയും കോടിയേരി ബാലകൃഷ്ണനെയും അറിയിച്ചിരുന്നു. സി.പി ഐ യുടം ശക്തമായ സമ്മർദ്ദത്തിന് ഒടൂവിലാണ് ശിവശങ്കറിനെ സസ്‌പെന്‍റ് ചെയ്യാൻ മുഖ്യമന്ത്രി തയ്യാറായത്. ചൊവ്വാഴ്ച ഇടതുമുന്നണി യോഗം ചേരാൻ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും പീന്നീട് അത് മാറ്റി വച്ചു. എം.ശിവശങ്കറിനെ അറസ്റ്റഅ ചെയ്യുന്ന സാഹചര്യമുണ്ടായാൽ അത് ഇടതുമുന്നണിയോഗത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നു വാരാനുള്ള സാധ്യത കൂടി മുന്നിൽ കണ്ടാണ് യോഗം മാറ്റിയത് എന്നാണ് സൂചന. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട വിവാദത്തിൽ ഘടകകക്ഷികൾക്കിടയിൽ അതൃപ്തി ശക്തമാകുന്നു എന്നതിന്‍റെ സൂചനകളാണ് പുറത്ത് വരുന്നത്.