ആരും കൊന്നില്ല… ഇവരെല്ലാം മരിച്ചു… തുടര്‍മരണങ്ങളിലെ പ്രോസിക്യൂഷന്‍ പരാജയത്തെ പരിഹസിച്ച് രാഹുല്‍

webdesk
Saturday, December 22, 2018

Rahul-Gandhi

സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ആരോപണ വിധേയരായ 22 പൊലീസുകാരെയും വെറുതെ വിട്ട സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തെളിവുകള്‍ നിരത്തുന്നതില്‍ പ്രോസിക്യൂഷന്‍ പൂര്‍ണ്ണമായും പരാജയപ്പെട്ട കേസില്‍ കൊല്ലപ്പെട്ട ആളുകളുടെ മരണകാരണം ചോദ്യമാക്കി ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്‍റെ പ്രതികരണം. ഹരെന്‍ പാണ്ഡ്യ, തുളസിറാം പ്രജാപതി, ജസ്റ്റിസ് ലോയ, പ്രകാശ് തോബ്ര, ശ്രീകാന്ത് ഖണ്ഡല്‍ക്കര്‍, കൗസര്‍ ബി, സോറാബുദ്ദീന്‍ ഷെയ്ഖ് ഇവര്‍ ആരും കൊലപ്പെട്ടതല്ല എല്ലാം സാധാരണ മരണമായിരുന്നു എന്നാണ് പരിഹാസരൂപേണ രാഹുൽഗാന്ധിയുടെ ട്വീറ്റ്.

ഗുജറാത്ത് മുന്‍മന്ത്രി ഹരേന്‍ പാണ്ഡ്യ മുതല്‍ ജഡ്ജ് ലോയയുടെ ദുരൂഹ മരണം വരെയുള്ള കേസിന്‍റെ കാലഘട്ടത്തിലെ തുടര്‍ മരണങ്ങള്‍ സാധാരണ മരണമാണോ എന്ന വിമര്‍ശനമാണ് കോൺഗ്രസ് അധ്യക്ഷൻ ഉയര്‍ത്തിയത്.[yop_poll id=2]