കേരളത്തിൽ കേന്ദ്രം ഇടപെടേണ്ട സാഹചര്യമില്ല: മുല്ലപ്പള്ളി

Jaihind Webdesk
Monday, January 7, 2019

Mullappally-Ramachandran

തിരുവനന്തപുരം: കേരളത്തിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന ബിജെപിയുടെ നിലപാട് തള്ളി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കേരളത്തിൽ കേന്ദ്രം ഇടപെടേണ്ട സാഹചര്യം ഇല്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ക്രമസമാധാന നില തകർന്നെങ്കിലും രാഷ്ടപതി ഭരണത്തിന്റെ ആവിശ്യമില്ല. ബിജെപിയുടേത് അതിമോഹമാണന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കുറ്റപ്പെടുത്തി.

കേരളത്തിലെ നിലവിലെ സംഘർഷ സാഹചര്യം ചൂണ്ടിക്കാട്ടി ബിജെപി എംപി നിഷികാന്ദ് ഡുബെയാണ് ലോക്സഭയിലാണ് കേരളത്തിലെ സർക്കാരിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടത്. സംസ്ഥാനത്ത് വീടുകൾക്ക് നേരെയും സ്ത്രീകൾക്കും കുട്ടികൾക്കും നേരെ അക്രമം നടക്കുകയാണ്. സംഘപരിവാർ-ബിജെപി അംഗങ്ങൾക്കു നേരെയും അതിക്രമങ്ങൾ അരങ്ങേറുന്നു. ബിജെപിയെയും ആർഎസ്എസിനെയും സര്‍ക്കാർ വേട്ടയാടുകയാണെന്ന് ആരോപിച്ചു കൊണ്ടാണ് പിണറായി സർക്കാർ പിരിച്ചുവിട്ട് രാഷ്ട്രപതിഭരണം നടപ്പിലാക്കണമെന്ന് ഡുബെ ആവശ്യപ്പെട്ടത്.