നമ്പർ 18 ഹോട്ടല്‍ പോക്സോ കേസ്: റോയിക്ക് പിന്നാലെ രണ്ടാം പ്രതി സൈജുവും കീഴടങ്ങി

Jaihind Webdesk
Monday, March 14, 2022

 

കൊച്ചി : നമ്പർ 18 ഹോട്ടൽ പോക്സോ കേസ് റോയി വയലാറ്റിന്‍റെ സുഹൃത്തും രണ്ടാം പ്രതിയുമായ സൈജു തങ്കച്ചൻ കീഴടങ്ങി. കൊച്ചി മെട്രോ സിഐ മുമ്പാകെയാണ് കീഴടങ്ങിയത്. ഇയാൾ കൊച്ചിയിൽ തന്നെ ഉണ്ടെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചിരുന്നു.  രണ്ടു ദിവസമായി ഇയാളുടെ ബന്ധുവീടുകളിൽ ഉൾപ്പെടെ തെരച്ചിൽ നടത്തുന്നതിനിടെയാണ്  കീഴടങ്ങൽ.

ഒന്നാം പ്രതി റോയ് വയലാറ്റ് കഴിഞ്ഞ ദിവസം കീഴടങ്ങിയിരുന്നു. റോയിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. റോയിയെയും സൈജുവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. കേസിൽ ഹൈക്കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ച  മൂന്നാം പ്രതി അഞ്ജലി റിമ ദേവിനെ അടുത്തദിവസം ചോദ്യംചെയ്യും. ബുധനാഴ്ച ഹാജരാകണമെന്ന് അന്വേഷണ സംഘം നിര്‍ദേശം നല്‍കി.