മുഖ്യമന്ത്രിയാകാൻ അവകാശവാദം ഉന്നയിച്ചിട്ടില്ലെന്ന് നിതീഷ് കുമാർ

Jaihind News Bureau
Thursday, November 12, 2020

മുഖ്യമന്ത്രിയാകാൻ താൻ ഒരു അവകാശവാദവും ഉന്നയിച്ചിട്ടില്ലെന്ന് ജെഡിയു അധ്യക്ഷൻ നിതീഷ് കുമാർ. ഇക്കാര്യത്തിൽ എൻഡിഎ തീരുമാനമെടുക്കുമെന്നും നിതീഷ് പറഞ്ഞു. അതേ സമയം അടുത്ത ആഴ്ച നിതീഷ് കുമാർ തുടർച്ചയായി നാലാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് ജെഡിയു വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. അടുത്ത ആഴ്ചയിലെ ഏത് ദിവസമാണെന്ന് തീരുമാനിച്ചിട്ടില്ല.
സീറ്റ് നിലയിൽ ആർജെഡിക്കും ബിജെപിക്കും പിന്നിലായി മൂന്നാമതാണ് ജെഡിയു. അതുകൊണ്ട് തന്നെ നിതീഷിന് മുഖ്യമന്ത്രിയാകുന്നതിൽ ധാർമികതയില്ലെന്ന് വിമർശനങ്ങളുയർന്നിരുന്നു. സംസ്ഥാനത്തെ ചില ബിജെപി നേതാക്കളും ഇത്തരം പ്രസ്താവനകൾ നടത്തുകയുണ്ടായി. എന്നാൽ ബിജെപി ദേശീയ നേതൃത്വം നിതീഷ് മുഖ്യമന്ത്രിയാകട്ടെ എന്ന നിലപാടിൽ തന്നെയാണുള്ളത്. അതേസമയം സുപ്രധാന വകുപ്പുകളിൽ നിതീഷിന് വിട്ടുവീഴ്ച ചെയ്യേണ്ടി വരും.