അബുദാബിയിൽ ജൂലൈ 19 മുതൽ രാത്രികാല യാത്രാ വിലക്ക് ; രാത്രി 12 ന് ശേഷം പുറത്തിറങ്ങരുത്

JAIHIND TV DUBAI BUREAU
Friday, July 16, 2021

ദുബായ് : അബുദാബിയിൽ ജൂലൈ 19 തിങ്കൾ മുതൽ രാത്രികാല യാത്രാ വിലക്ക് പ്രഖ്യാപിച്ചു. നഗരത്തിലെ അണുനശീകരണ നടപടികളുടെ ഭാഗമായാണ് നിയന്ത്രണമെന്ന് അബുദാബി ദുരന്ത നിവാരണ സമിതി അറിയിച്ചു. അർദ്ധരാത്രി 12 മുതൽ രാവിലെ 5 വരെ അതാവശ്യത്തിന് അല്ലാതെ ആരും പുറത്തിറങ്ങരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

ബലിപെരുന്നാൾ അവധി ദിനങ്ങളുടെ ഭാഗമായാണ് ഇത്തരത്തിൽ രാത്രികാല സഞ്ചാര വിലക്ക് പ്രഖ്യാപിച്ചത്. കൊവിഡ് വ്യാപനം കുറയ്ക്കാനും രാത്രികാല കൂട്ടായ്മകൾ ഇല്ലാതാക്കാനും അബുദാബി ഗവർമെൻറ് ഇതിലൂടെ ലക്ഷ്യമിടുന്നു.