ഐഎസ് ബന്ധം : മൂന്ന് മലയാളികൾക്കെതിരെ എൻഐഎ കുറ്റപത്രം

Jaihind Webdesk
Wednesday, September 8, 2021

ന്യൂഡൽഹി : ഐഎസ് ബന്ധമുള്ള മൂന്ന് മലയാളികൾക്കെതിരെ എൻഐഎ കുറ്റപത്രം. മലപ്പുറം സ്വദേശി മുഹമ്മദ് അമീൻ, കണ്ണൂർ സ്വദേശി മുഷബ് അൻവർ, കൊല്ലം ഓച്ചിറ സ്വദേശി റഹീസ് റഷീദ് എന്നിവർക്കെതിരെ ഡൽഹി എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

കേരളത്തിൽ ഐഎസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക, സമൂഹമാധ്യമങ്ങളായ ടെലഗ്രാം, ഹൂപ്, ഇൻസ്റ്റഗ്രാം എന്നിവ വഴി ഐഎസ്സിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുക, ഐഎസിലേക്ക് പുതിയ ആളുകളെ റിക്രൂട്ട് ചെയ്യുക എന്നീ പ്രവർത്തനങ്ങൾ പ്രതികള്‍ നടത്തുന്നതായി കുറ്റപത്രത്തിൽ പറയുന്നു. ഐഎസ് റിക്രൂട്മെന്റ് കേസിൽ കേരളത്തിൽ അറസ്റ്റിലായവരാണ് ഇവർ. കണ്ടാലറിയാവുന്ന ഏഴു പേർ ഉൾപ്പെടെ ചിലർക്കെതിരെയുമാണ് യുഎപിഎ നിയമത്തിന്റെ വിവിധ വകുപ്പുകൾ പ്രകാരം കേസ് റജിസ്റ്റർ ചെയ്തത്.