ബഹറിനിൽ പുതിയ വിസാ അപേക്ഷകൾ ഓഗസ്റ്റ് 9 മുതൽ

Jaihind News Bureau
Thursday, July 30, 2020

മനാമ : ബഹറിനിൽ കൊവിഡ് രോഗത്തിന്‍റെ പശ്ചാത്തലത്തിൽ നിർത്തി വെച്ചിരുന്ന വർക്ക്‌ പെർമിറ്റ്‌ ഉപാധികളോടെ പുനരാരംഭിക്കാൻ ഒരുങ്ങി അധികൃതർ. ഇതനുസരിച്ച് ഓഗസ്റ്റ് 9 മുതൽ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങുമെന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.

ബഹ്റിനിൽ താമസിക്കുന്ന വിദേശികൾക്കും പുതിയ വിസാ അപേക്ഷ നൽകാം. തൊഴിൽ ഒഴിവുകൾ സംബന്ധിച്ച് ദാതാവ് പ്രാദേശിക പത്രങ്ങളിൽ പരസ്യം നൽകണം. പരസ്യപ്രകാരം രണ്ടാഴ്ച കാലത്തേക്ക് അപേക്ഷകൾ ലഭിച്ചില്ല എങ്കിൽ സ്പോൺസർക്ക് വിദേശത്തുനിന്നും ആളിനെ വിസയ്ക്കായി അപേക്ഷിക്കാം. പുതിയ തീരുമാനം നിലവിൽ ബഹറിനിൽ ജോലി നഷ്ടപ്പെട്ടിരിക്കുന്നവർക്കും സ്വദേശികൾക്കും മുൻഗണന നൽകാൻ സഹായിക്കുമെന്ന് എൽ.എം.ആർ.എ അധികൃതർ അറിയിച്ചു.