ഷാര്‍ജയില്‍ റസ്റ്ററന്‍റുകള്‍- സലൂണുകള്‍ മെയ് മൂന്ന് മുതല്‍ തുറക്കാം : വാണിജ്യ കേന്ദ്രങ്ങള്‍ക്കും അനുമതി

Jaihind News Bureau
Saturday, May 2, 2020

ദുബായ് : ഷാര്‍ജയിലെ വാണിജ്യ കേന്ദ്രങ്ങള്‍, റസ്റ്ററന്റുകള്‍, സലൂണുകള്‍ എന്നിവ ഞായറാഴ്ച ( മെയ് 3) മുതല്‍ വീണ്ടും തുറക്കാമെന്ന് അധികൃതര്‍ അറിയിച്ചു. ഇതോടെ, കൊവിഡ് മൂലമുള്ള നിയന്ത്രണങ്ങള്‍ക്ക് ഷാര്‍ജയിലും വലിയ രീതിയിലുളള ഇളവ് പ്രാബല്യത്തിലായി.

ഷാര്‍ജ സാമ്പത്തിക വികസന വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ഇതിനിടെ, കൊറോണ വൈറസ് പടരാതിരിക്കാന്‍ എല്ലാ പ്രതിരോധ നടപടികളും വാണിജ്യ സ്ഥാപനങ്ങള്‍ സ്വീകരിക്കണം. ഇതിനുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ സ്ഥാപന ഉടമകള്‍ക്കും മാനേജര്‍മാര്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.