ദുബായ് പ്രിയദര്‍ശിനി വോളണ്ടിയറിങ് ടീമിന് പുതിയ നേതൃത്വം

JAIHIND TV DUBAI BUREAU
Saturday, July 17, 2021

ദുബായ് : യുഎഇയിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ ദുബായ് പ്രിയദര്‍ശിനി വോളണ്ടിയറിങ് ടീമിന് പുതിയ നേതൃത്വം ആയി. സി മോഹന്‍ദാസ് ആണ് പുതിയ പ്രസിഡണ്ട്. ദുബായ് ഭരണാധികാരിയും യു എ ഇ വൈസ് പ്രസിഡന്റ്മായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുംമിന്റെ 72 മത് ജന്മദിനം ആഘോഷിക്കുകയും 2021-22 വര്‍ഷത്തേയ്ക്കുള്ള പുതിയ സംഘടനാ സമിതി രൂപീകരിക്കുകയും ചെയ്തു.

രക്ഷാധികാരി എന്‍ പി രാമചന്ദ്രന്‍ യോഗം ഉല്‍ഘാടനം ചെയ്തു. സ്ഥാനം ഒഴിയുന്ന പ്രസിഡണ്ട് ബി പവിത്രന്‍ അധ്യക്ഷത വഹിച്ചു. ചന്ദ്രന്‍ മുല്ലപ്പള്ളി, മോഹന്‍വെങ്കിട്, ഉദയവര്‍മ്മ, സുലൈമാന്‍, കെ പി മൊയ്ദീന്‍കുട്ടി, ഡിസാ ജോസ് , വനിതാ വിങ്ങില്‍ നിന്ന് ലക്ഷ്മി രാമചന്ദ്രന്‍, ശ്രീല മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു. പ്രമോദ് കുമാര്‍ സ്വാഗതവും ടോജി ഡേവീസ് നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികള്‍

സി മോഹന്‍ദാസ് (പ്രസിഡണ്ട്) മധു നായര്‍ (ജനറല്‍ സെക്രട്ടറി ) ശ്രീജിത്ത് (ഖജാന്‍ജി ) ടി .പി. അഷ്റഫ് (വൈസ്. പ്രസിഡന്റ് ) ദേവദാസ് (ഓഡിറ്റര്‍ ) സുനില്‍ അരുവായ് (ജോയിന്‍ സെക്രട്ടറി ) നിഷാദ് ഖാലിദ് (ജോയിന്‍ ഖജാന്‍ജി) ശങ്കര്‍ തിരുവണ്ണൂര്‍ (കലാ സാംസ്‌കാരിക സെക്രട്ടറി )അനീസ് മുഹമ്മദ് (സ്‌പോര്‍ട്‌സ് സെക്രട്ടറി ).