മാധ്യമപ്രവര്‍ത്തകന്‍റെ മരണം: പൊലീസ് വീഴ്ച സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല

Jaihind Webdesk
Saturday, August 3, 2019

മാധ്യമപ്രവര്‍ത്തകന്‍ വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണത്തില്‍ ഉണ്ടായ വീഴ്ചയെക്കുറിച്ച് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുറ്റക്കാര്‍ ആരായാലും അവര്‍ക്കെതിരെ മുഖംനോക്കാതെ നടപടി സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അടുത്ത കാലത്തുണ്ടായ നിരവധി സംഭവങ്ങളില്‍ പോലീസിന്‍റെ വീഴ്ച പ്രകടമായിരുന്നു. പത്ര പ്രവര്‍ത്തക യൂണിയന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി ഗൗരവതരമാണ്. ഇതിലെ വസ്തുതകള്‍ പരിശോധിച്ച് സമഗ്ര അന്വേഷണം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബഷീറിന്‍റെ കുടുംബത്തിന്‍റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അദ്ദേഹത്തിന്‍റെ ഭാര്യക്ക് സര്‍ക്കാന്‍ ജോലി നല്‍കണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.