ബ്രൂവെറിക്ക് അനുമതി നൽകിയതിന്‍റെ ഉത്തരവാദിത്തം 98ലെ നായനാർ സർക്കാരിനാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ഉമ്മൻചാണ്ടി. എ.കെ ആന്‍റണി സർക്കാർ ബ്രൂവെറിക്ക് അനുമതി നൽകിയിട്ടില്ല. അങ്ങനെയൊരു ഫയൽ പോലും അക്കാലത്ത് എത്തിയിട്ടില്ലെന്നും സർക്കാർ വീണിടത്ത് കിടന്ന് ഉരുളുകയാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.