സിപിഐ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് എന്‍. അനിരുദ്ധനെ നീക്കി; മുല്ലക്കര രത്‌നാകരന് പകരം ചുമതല

Jaihind Webdesk
Monday, February 11, 2019

N Anirudhan Mullakkara Retnakaran

സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് എന്‍. അനിരുദ്ധനെ നീക്കി പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കന്നത് വരെ മുല്ലക്കര രത്‌നാകരന് പകരം ചുമതല നല്‍കി. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടിവിന്റെതാണ് തീരുമാനം ഇതോടെ പാർട്ടി കൊല്ലം ജില്ലാ ഘടകത്തിൽ അഭിപ്രായ ഭിന്നത രൂക്ഷമാകും.

അനിരുദ്ധനെ പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റണമെന്നായിരുന്നു കൊല്ലം ജില്ലാ സമ്മേളനത്തിലുണ്ടായ തീരുമാനം. എന്‍. അനിരുദ്ധനെ മാറ്റി പകരം ആര്‍. രാജേന്ദ്രനെ കൊല്ലം ജില്ലാ സെക്രട്ടറിയാക്കാനായിരുന്നു നിര്‍ദ്ദേശം.എന്നാൽ ഒരു വിഭാഗം ഇത് അംഗീകരിക്കാൻ വിസമ്മതിച്ചു. നിലവിലുള്ള സെക്രട്ടറി എന്‍. അനിരുദ്ധന് തന്റെ അഭിപ്രായം അറിയിക്കാനുള്ള അവസരം നല്‍കിയില്ല എന്നതായിരുന്നു അന്ന് ഉയര്‍ന്ന പ്രധാന വിമർശനം. ഇതിന് എതിരെ സിപിഐ കൊല്ലം ജില്ലാ കൗണ്‍സിലില്‍ രൂക്ഷമായ വാദപ്രതിവാദങ്ങളും തര്‍ക്കങ്ങളും ഉണ്ടായി. വോട്ടെടുപ്പിലേക്ക് വരെ കാര്യങ്ങള്‍ നീങ്ങി. ഇതേതുടര്‍ന്ന് സംസ്ഥാന എക്‌സിക്യൂട്ടിവ് തീരുമാനം നടപ്പിലാക്കാന്‍ കഴിഞ്ഞില്ല.

തുടർന്ന് ഫെബ്രുവരി നാലിന് നടക്കുന്ന എക്‌സിക്യൂട്ടീവിന് മുമ്പ് അഭിപ്രായം അറിയിക്കാൻ അനിരുദ്ധന് നിര്‍ദ്ദേശം. നൽകി. ഇത് അനുസരിക്കാൻ അദദേഹം തയ്യാറയില്ല . തുടര്‍ന്ന് അനിരുദ്ധനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണമെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാന്‍ എക്‌സിക്യൂട്ടീവ് തീരുമാനമെടുത്തു. ഇതിനിടെ തന്നെ മാറ്റാനുള്ള തീരുമാനം. അംഗീകരിക്കാൻ അനിരുദ്ധൻ തയാറായി. ഇതിന്റെ അടിസ്ഥാനത്തിലാണ് അനിരുദ്ധനെ മാറ്റി താത്കാലിക ചുമതല മുല്ലക്കര രത്‌നാകരന് നല്‍കാനുള്ള തീരുമാനമെടുത്തത്. പക്ഷേ ഇക്കാര്യത്തിൽ സി.പി.ഐ യിൽ ഇപ്പോഴും അഭിപ്രായ ഭിന്നത ഉണ്ടന്നാണ് സുചന.