ബിഷപ്പ് വിവാദ പ്രസ്താവന പിന്‍വലിക്കണം; സർക്കാർ നിഷ്ക്രിയത്വം വെടിയണമെന്നും മുസ്​ലിം സംഘടനകള്‍

Jaihind Webdesk
Wednesday, September 22, 2021

 

കോഴിക്കോട്​ : പാലാ ബിഷപ്പ്​ വിവാദ പ്രസ്​താവന പിന്‍വലിക്കണമെന്ന്​ മുസ്​ലിം സംഘടനകള്‍. കോഴിക്കോട്​ നടന്ന മുസ്​ലിം സംഘടനകളുടെ സംയുക്​ത യോഗത്തിലാണ്​ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചയുണ്ടായത്​. മതസൗഹാർദ്ദം തകർക്കുന്ന പ്രസ്താവനകൾ ആരിൽ നിന്നും ഉണ്ടാവരുതെന്ന് യോഗം അഭിപ്രായപ്പെട്ടു.

കേരളത്തിലെ സാമൂഹ്യ അന്തരീക്ഷവും സാഹോദര്യവും നിലനിർത്തപ്പെടണം. മതങ്ങൾ തമ്മിലുള്ള സൗഹാർദ്ദം നിലനിർത്തണം. വിഷയത്തിൽ സർക്കാർ നിഷ്ക്രിയത്വം വെടിയണമെന്നും സര്‍വകക്ഷിയോഗം വിളിക്കണമെന്ന അഭിപ്രായം സ്വാഗതാര്‍ഹമാണെന്നും മുസ്​ലിം സംഘടനാ നേതാക്കള്‍ യോഗത്തിന്​ ശേഷം പ്രതികരിച്ചു.