കരിങ്കൊടിയും ബാനറും ഗോ ബാക്ക് വിളികളും; തിരുവനന്തപുരം:  മേയര്‍ക്കെതിരെ നഗരസഭ കൗൺസിൽ പ്രതിപക്ഷ പ്രതിഷേധം

Jaihind Webdesk
Saturday, November 19, 2022

തിരുവനന്തപുരം:  നഗരസഭ കൗൺസിൽ പ്രതിപക്ഷ പ്രതിഷേധം. കത്ത് വിവാദം ചര്‍ച്ച ചെയ്യാന്‍ വിളിച്ച കൗണ്‍സില്‍ യോഗത്തിലാണ് ബഹളം. കൗണ്‍സില്‍ യോഗത്തില്‍ മേയറെത്തിയതോടെ പ്രതിപക്ഷം പ്രതിഷേധവുമായി എത്തുകയായിരുന്നു. ആര്യ രാജേന്ദ്രന്‍ യോഗത്തിന്‍റെ അധ്യക്ഷത വഹിക്കരുതെന്നാണ് ആവശ്യം. ബാനറുകളും കരിങ്കൊടിയും പ്ലക്കാർഡുമായി യുഡിഎഫ് ബിജെപി അംഗങ്ങൾ
പ്രതിഷേധമുയർത്തുന്നു.  യുഡിഎഫ്-ബിജെപി കൗണ്‍സിലര്‍മാര്‍ നടുത്തളത്തില്‍ ഇറങ്ങി, കരിങ്കൊടിയും ബാനറും ഉയര്‍ത്തി മേയര്‍ക്ക് നേരെ ഗോ ബാക്ക് വിളികളുമായി പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുകയാണ്. യുഡിഎഫ് കൗണ്‍സിലര്‍മാരെ എല്‍ഡിഎഫ്  കൗണ്‍സിലര്‍മാര്‍ കയ്യേറ്റം ചെയ്തു.