ശബരിമല വിഷയം; മുഖ്യമന്ത്രിക്കെതിരെ മുല്ലപ്പള്ളി രാമചന്ദ്രൻ

Jaihind Webdesk
Monday, October 22, 2018

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും വിമര്‍ശിച്ച് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.

സംസ്ഥാനം വളരെയേറെ നിര്‍ണായകമായ സന്ദര്‍ഭങ്ങളിലൂടെ കടന്നുപോകുന്ന അവസരംതന്നെ മുഖ്യമന്ത്രി വിദേശയാത്രയ്ക്ക് തെരഞ്ഞെടുത്തത് അനുചിതമായി. ജാതിസ്പര്‍ധ ഉണ്ടാക്കാന്‍ ഉതകുന്ന വാക്കുകള്‍ മുഖ്യമന്ത്രി തന്നെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത് ആപത്കരമായ അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.