ഗവർണർക്കെതിരായ പ്രമേയം തള്ളിയതിൽ അത്ഭുതമില്ല : മുല്ലപ്പള്ളി രാമചന്ദ്രൻ

Jaihind News Bureau
Friday, January 31, 2020

ഗവർണർക്കെതിരായ പ്രമേയം തള്ളിയതിൽ അത്ഭുതമില്ല എന്ന് കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സർക്കാരും ഗവർണറും ബിജെപിയും തമ്മിലുള്ള ഒത്തുകളി ഒരോ ദിവസവും പുറത്തു വന്നുകൊണ്ടിരിക്കുന്നു. പൗരത്വ നിയമത്തിനെതിരായ സമരത്തിൽ യുഡിഎഫ് ശക്തമായി മുന്നോട്ടു പോയികൊണ്ടിരിക്കുകയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ തൊടുപുഴയിൽ മാധ്യമങ്ങളോട് പറഞ്ഞു.