പിന്‍വാതില്‍ നിയമനങ്ങളില്‍ സമഗ്ര അന്വേഷണം വേണം : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Saturday, February 6, 2021

 

കേരളത്തിൽ ആയിരക്കണക്കിന് പിൻവാതിൽ നിയമനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇത് ഒരിക്കലും അംഗീകരിക്കാൻ ആകില്ലെന്നും വിഷയത്തിൽ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പി.എസ്.സിയെ നോക്കുകുത്തിയാക്കിക്കൊണ്ടാണ് സംസ്ഥാനത്ത് പിന്‍വാതില്‍ നിയമനങ്ങള്‍ നടക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ട്. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ എല്ലാ അനധികൃത നിയമനങ്ങളും പുനഃപരിശോധിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.