കൊവിഡ് രോഗിയുമായി സമ്പർക്കം; ക്വാറന്‍റൈനില്‍ പോകാന്‍ തയ്യാറാകാതെ മുഹമ്മദ് മുഹ്സിൻ എംഎല്‍എ; പരാതി നല്‍കി കോണ്‍ഗ്രസ്

Jaihind News Bureau
Tuesday, July 28, 2020

 

പാലക്കാട്: കൊവിഡ് രോഗിയുമായി പ്രാഥമിക സമ്പർക്കം ഉണ്ടായിട്ടും ക്വാറന്‍റൈനില്‍ പോകാന്‍ തയ്യാറാകാതെ പട്ടാമ്പി എം എൽ എ മുഹമ്മദ് മുഹ്സിൻ. പട്ടാമ്പി നഗരസഭയിലെ സ്ഥിരം സമിതി അധ്യക്ഷന്  ഈ മാസം 23ന് രോഗം സ്ഥിരീകരിച്ചിരുന്നു. 18, 19 തീയതികളിൽ പട്ടാമ്പി എംഎൽഎയും, രോഗം സ്ഥിരീകരിച്ച നഗരസഭ കൗൺസിലറും ഒരുമിച്ച് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. ഇത്തരത്തിൽ പ്രാഥമിക സമ്പർക്കം ഉണ്ടായിട്ടും നിരീക്ഷണത്തിൽ പോകാത്ത എംഎൽഎയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പൊലീസിൽ പരാതി നൽകി. നിയമങ്ങൾ ലംഘിച്ച് നിരീക്ഷണത്തിൽ പോകാതെ പുറത്തിറങ്ങി നടക്കുന്ന എംഎൽഎക്കെതിരെ നടപടി വേണമെന്ന് പരാതിയില്‍ പറയുന്നു.