ചലച്ചിത്രമേളയെ ‘പാക്കപ്പ്’ ചെയ്യാന്‍ നീക്കം ; സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന് വി.എസ് ശിവകുമാർ എം.എല്‍.എ

Jaihind News Bureau
Saturday, January 2, 2021

തിരുവനന്തപുരം : ചലച്ചിത്രമേളയെ തിരുവനന്തപുരത്ത് നിന്ന് പാക്കപ്പ് ചെയ്യാനുള്ള തീരുമാനം പിൻവലിക്കണമെന്ന് വി.എസ്.ശിവകുമാർ എം.എൽ.എ. കൊവിഡിന്‍റെ പേരിൽ ഐ.എഫ്.എഫ്.കെ നാല് ജില്ലകളിൽ ഭാഗികമായി നടത്താനുള്ള സർക്കാർ നീക്കം അപലനീയമാണെന്നും വി.എസ് ശിവകുമാർ ചൂണ്ടിക്കാട്ടി.

ഒരു ചലച്ചിത്ര തീർത്ഥാടനത്തിന് എന്നപോലെ ലോകത്തിലെ പ്രധാനപ്പെട്ട ചലച്ചിത്ര സാങ്കേതിക വിദഗ്ധരും സിനിമാ ആസ്വാദകരും എത്തുന്ന ഇടമാണ് തിരുവനന്തപുരം. തിരുവനന്തപുരത്തെ മികച്ച തിയേറ്ററുകളും മികച്ച അടിസ്ഥാന സൗകര്യങ്ങളുമാണ് ഐ.എഫ്.എഫ്.കെയുടെ വിജയത്തിന്‍റെ അടിത്തറ. നാല് ജില്ലകളിലായി ചലച്ചിത്ര മേള നടത്താനുള്ള നീക്കം സർക്കാർ പുനഃപരിശോധിക്കണമെന്നും സ്ഥലം എം.എല്‍.എ എന്ന നിലയില്‍ തിരുവനന്തപുരത്തിന്‍റെ വികാരം മുന്നോട്ടുവെക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.