രാജ്‌കുമാറിന്‍റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് അമ്മ കസ്തൂരി

Jaihind Webdesk
Thursday, July 4, 2019

രാജ്‌കുമാറിന്‍റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് രാജ്‌കുമാറിന്‍റെ അമ്മ കസ്തൂരി പറഞ്ഞു.  കസ്റ്റഡി മരണത്തിൽ സർക്കാർ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച്  നിയമസഭയിലേക്ക് രാജ്‌കുമാറിന്‍റെയും ശ്രീജീവിന്‍റേയും അമ്മമാരും ബന്ധുക്കളും ചേർന്ന്  സങ്കട  മാർച്ച്‌ സംഘടിപ്പിച്ചു.

സർക്കാരിന്‍റെ തുടർച്ചയായ വീഴ്ചയും നടപടി എടുക്കുന്നതിൽ കാണിക്കുന്ന അലംഭാവവും ചോദ്യം ചെയ്താണ് നെടുങ്കണ്ടത് കസ്റ്റഡിയിലിരിക്കെ മരിച്ച രാജ്‌കുമാറിന്‍റെയും നെയ്യാറ്റിൻകരയിൽ മരിച്ച ശ്രീജിവിന്‍റെ അമ്മമാരും ബന്ധുക്കളും ചേർന്ന് നിയമസഭയിലേക്ക് സങ്കട മാർച്ച്‌ സംഘടിപ്പിച്ചത്. മക്കളെ കൊന്നുകളഞ്ഞവരെ ശിക്ഷിക്കണമെന്നാണ് അമ്മമാരുടെ ആവശ്യം.

സിബിഐ അന്വേഷണം വേണമെന്നാണ് രാജ്‌കുമാറിന്‍റെ അമ്മയുടെ ആവശ്യം. കേരള പോലീസ് അന്വേഷണം ശരിയായ രീതിയിൽ നടക്കുന്നില്ലെന്ന് രാജ്‌കുമാറിന്‍റെ അമ്മ കസ്തൂരി ആരോപിക്കുന്നു.  തങ്ങളുടെ മക്കൾക്ക് നീതി ലഭിക്കുന്നത് വരെ പോരാടുമെന്ന്  ശ്രീജിവിന്‍റെയും രാജ്‌കുമാറിന്‍റെയും അമ്മമാർ പറയുന്നു.