കരമനയിലെ ദുരൂഹ മരണങ്ങൾ : വിൽപത്രം വ്യാജമെന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്

Jaihind News Bureau
Wednesday, October 30, 2019

കരമനയിലെ ദുരൂഹ മരണങ്ങളില്‍ വിൽപത്രം വ്യാജമെന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്. വിൽപത്രം തയ്യാറാക്കിയ ജയമാധവൻ  നായർ മാനസിക രോഗിയായിരുന്നെന്ന് കാര്യസ്ഥൻ രവീന്ദ്രൻ നായരുടെ മൊഴി.

ജയമാധവൻ നായർ ഉൾപ്പെടെ മരിച്ചനാലുപേർക്ക് മാനസിക പ്രശ്നം ഉണ്ടായിരുന്നുവെന്നാണ് രവീന്ദ്രൻ നായരുടെ മൊഴി .ജയ മാധവൻ നായർ മനസിക രോഗത്തിന് ചികിത്സയിലായിരുന്നു.

ചികിത്സിച്ചത് വഴുതക്കാടുള്ള സുബാഷ് ഡോക്ടറാണെന്നുമാണ് രവീന്ദ്രൻ നായരുടെ മൊഴി .വിൽപത്രം അസാധുവാണെന്നന്നതിന്റെ ഏറ്റവും പുതിയ തെളിവാണിപ്പോൾ പുറത്ത് വന്നിട്ടുള്ളത്. മാനസിക പ്രശ്നമുള്ളയാൾക്ക് വിൽപത്രം തയ്യാറാക്കാനാകില്ല. അത് കൊണ്ട് തന്നെ വിൽപത്രം അസാധുവാകും .

കഴിഞ്ഞ ദിവസം പുറത്ത് വന്ന രവീന്ദ്രൻ നായരുടെ മൊഴികളിലെ വൈരുദ്ധ്യം കേസിന്‍റെ ദുരൂഹത വർദ്ധിപ്പിച്ചിരുന്നു.. ഇതിനിടെ  രവീന്ദ്രൻ നായരുടെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകൾ പോലീസ് മരവിപ്പിച്ചിട്ടുണ്ട് . ദുരൂഹ മരണത്തിൽ രവീന്ദ്രൻ നായരുടെ പങ്ക്  വ്യക്തമാക്കുന്നതാണ് ഏറ്റവും പുതിയ തെളിവുകൾ .