മാസപ്പടി കേസ്: മൊഴിയില്‍ ‘വീണു’; സേവനം നല്‍കാതെ പണം കൈപ്പറ്റിയെന്നും മൊഴി

Jaihind News Bureau
Saturday, April 26, 2025

മാസപ്പടിക്കേസില്‍ വീണാവിജയന്‍റെ മൊഴി തിരിഞ്ഞു കുത്തുന്നു. സിഎംആര്‍എല്ലിന് എക്‌സാലോജിക് സേവനം നല്‍കിയിട്ടില്ലെന്നാണ് വീണയുടെ മൊഴി. വീണക്ക് പുറമേ എക്‌സാലോജിക് ജീവനക്കാരും മൊഴി നല്‍കിയിട്ടുണ്ടെന്ന് എസ്എഫ്‌ഐഒ കുറ്റപത്രത്തില്‍ പറയുന്നു.

വീണയ്ക്ക് സ്വന്തം മൊഴി തന്നെ കുരുക്കായിരിക്കുകയാണ്. നിര്‍ണായക മൊഴിയുടെ വിവരങ്ങള്‍ SFIO കുറ്റപത്രത്തിലുണ്ട്. സിഎംആര്‍എല്ലിലെയും എക്‌സാലോജിക്കിലെയും ജീവനക്കാരും വീണ സേവനം നല്‍കിയിട്ടില്ലെന്ന് മൊഴി നല്‍കി. അതേസമയം കൈപ്പറ്റിയത് അഴിമതിപ്പണമെന്ന് വീണ സമ്മതിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. പണം കൈപ്പറ്റിയവരില്‍ പിവി എന്ന പേര് പിണറായി വിജയനാണെന്നും മൊഴിയില്‍ വ്യക്തതയുണ്ട്. സേവനം നല്‍കാതെയാണ് പണം കൈപ്പറ്റിയതെങ്കില്‍ പിന്നെ എന്തായിരുന്നു ആ പണത്തിന്റെ ഉപയോഗം എന്നതടക്കമുള്ള കാര്യങ്ങളാണ് ഇനി വീണയില്‍ നി്ന്നറിയാനുള്ളത്. ഇതിന്റെ ചുവട് പിടിച്ചാകും അന്വേഷണവും.