യുഎഇയില്‍ കുരങ്ങു പനി സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം

Jaihind Webdesk
Tuesday, May 24, 2022

ദുബായ് : ആദ്യത്തെ കുരങ്ങ് പനി സ്ഥിരീകരിച്ചതായി യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വെസ്റ്റ് ആഫ്രിക്കയില്‍ നിന്നെത്തിയ ഒരു സ്ത്രീയിലാണ് രോഗം കണ്ടെത്തിയത്. 29 കാരിയായ യുവതിയെ ആവശ്യമായ ചികിത്സകള്‍ക്കായി അടിയന്തര പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി.

നേരത്തെ മൊറോക്കയില്‍ കുരങ്ങ് പനിയുടെ ലക്ഷണം ഉള്ളതായി സൂചന ലഭിച്ചതോടെ അറബ് രാജ്യങ്ങളും ജാഗ്രതയിലായിരുന്നു.