1962-ല്‍ കപ്പല്‍ മാര്‍ഗ്ഗം ദുബായിലെത്തി : 58 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് വിട ; കന്നിവോട്ട് സ്വപ്‌നവുമായ് മൊയ്തുക്ക നാട്ടിലേക്ക്

Jaihind News Bureau
Tuesday, September 22, 2020

ദുബായ് : 58 വര്‍ഷത്തെ പ്രവാസജീവിതത്തിന് വിരാമമിട്ട് ചാവക്കാട് ഒരുമനയൂര്‍ സ്വദേശി മൊയ്തു എന്ന മൊയ്തുക്ക നാട്ടിലേക്ക് മടങ്ങി. 1962ല്‍ ബോംബയില്‍ നിന്നും കപ്പല്‍ മാര്‍ഗ്ഗം ദുബായിലെത്തിയ മൊയ്തുക്ക യു.എ.ഇ സ്ഥാപിക്കുന്നതിന് മുമ്പ് യു.എ.ഇയില്‍ എത്തി ജീവിതം തുടങ്ങി. 58 വര്‍ഷം ഈ രാജ്യത്തെ മാറോട് ചേര്‍ത്ത അപൂര്‍വ്വം മലയാളില്‍ ഒരാളാണാണ് ഇദേഹം.

19-ാം വയസ്സില്‍ യു.എ.ഇയില്‍ എത്തി മൊയ്തു, നിരവധി കോണ്‍ഗ്രസ് അനുഭവ സംഘടനകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 58 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യണം എന്ന ആഗ്രഹവുമായിട്ടാണ് അദ്ദേഹം നാട്ടിലേക്ക് യാത്രതിരിച്ചത്. ഇന്‍കാസ് പ്രവര്‍ത്തകര്‍ ദുബായ് വിമാനത്താവളത്തില്‍ ത്രിവര്‍ണ്ണ ഷാള്‍ അണിയിച്ച് അദേഹത്തെ യാത്രയാക്കി. എന്‍.പി. ഷാഹുല്‍ ഹമീദ് ഷാള്‍ അണിയിച്ചു, സി. സാദിഖ് അലി, അഖില്‍ ദാസ് ഗുരുവായൂര്‍, ഷിഹാജ് ഷാഹുല്‍ ഹമീദ് എന്നിവര്‍ പങ്കെടുത്തു.