മോദി-ഷി ജിൻപിംഗ് കൂടിക്കാഴ്ച വീണ്ടും

Tuesday, October 16, 2018

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗും വീണ്ടും കൂടി കാഴ്ച്ചയ്ക്ക് ഒരുങ്ങുന്നു. നവംബറിൽ ഇരു നേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തുമെന്ന് ഇന്ത്യയിലെ ചൈനീസ് അബാസഡർ അറിയിച്ചു.

അടുത്തമാസം അർജന്‍റീനയിൽ നടുക്കുന്ന ജി 20 ഉച്ചകൊടിക്കായി ഇന്ത്യൻ പ്രധാന നരേദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗും തമ്മിൽ കൂടിക്കാഴ്ച നടത്തുക. അഫ്ഗാൻ നയതന്ത്ര പ്രതിനിധികൾക്കായി നടത്തിയ ഇന്ത്യ ചൈന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യവേ ഇന്ത്യയിലെ ചൈനീസ് അംബാസഡർ ലുവോ ഷാവോഹൂയിയാണ് ഇക്കാര്യമറിയിച്ചത്.

15 മുതൽ 26 വരെയാണ് സംയുക്ത പരിശീലനം നടക്കുക. 10 അഫ്ഗാൻ പ്രതിനിധികളാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്.

ഈ വർഷം മോദിയും ഷീയും ഇത് നാലാം തവണയാണ് കൂടിക്കാഴ്ച്ചക്കൊരുങ്ങുന്നത്. ചൈനയിലെ വുഹാനിൽ മോദിയും ഷി ജിൻപിംഗും അനൗപചാരികമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

കഴിഞ്ഞ ജൂലൈയിൽ ജോഹാനസ് ബർഗിലാണ് മോദിയും ഷിയും അവസാനമായി കൂടിക്കാഴ്ച നടത്തിയത്.