‘മോദി സർക്കാർ വിദ്യാഭ്യാസ മേഖലയെ തകർത്തു’ ; ജനങ്ങളുടെ ശബ്ദം കേള്‍ക്കാത്ത സർക്കാരെന്ന് രാഹുല്‍ ഗാന്ധി

Jaihind News Bureau
Sunday, February 28, 2021

 

ചെന്നൈ : മോദി സർക്കാർ വിദ്യാഭ്യാസ മേഖലയെ തകർത്തെന്ന് രാഹുൽ ഗാന്ധി. വിദ്യാഭ്യാസ നയങ്ങൾ സർക്കാർ ആവിഷ്കരിച്ചത് വേണ്ടത്ര കൂടിയാലോചനകൾ ഇല്ലാതെ എന്നും വിമർശനം. ഹിന്ദുത്വം പറയുന്ന ബിജെപി അതിന്‍റെ മൂല്യങ്ങൾക്ക് വിപരീതമായാണ് പ്രവർത്തിക്കുന്നത്. തമിഴ്നാട്ടില്‍ കോളേജ് പ്രൊഫസർമാരുമായി ആശയവിനിമയം നടത്തുകയായിരുന്നു രാഹുല്‍ ഗാന്ധി.

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കാരങ്ങൾ വരുത്തുമ്പോൾ കൃത്യമായ ചർച്ചകൾ ആവശ്യമാണ്. എന്നാൽ ഇത്തരത്തിൽ ഒരു ചർച്ചകളും നടത്തതെയാണ് പുതിയ വിദ്യാഭ്യാസ നയം മോദി സർക്കാർ അവതരിപ്പിച്ചത്. ഇത് വിദ്യാഭ്യാസ മേഖലയെ തകർത്തതായി രാഹുല്‍ ഗാന്ധി പറഞ്ഞു.

മോദി സർക്കാർ ജനങ്ങളുടെ ശബ്ദം ഇഷ്ടപ്പെടുന്നില്ല. ഹിന്ദുത്വം എല്ലാവരെയും സ്നേഹിക്കാനും ബഹുമാനിക്കാനും പഠിപ്പിക്കുന്നു. എന്നാൽ ബി.ജെ.പി അതിന്‍റെ മൂല്യങ്ങൾക്ക് വിപരീതമായാണ് പ്രവർത്തിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.  ജനങ്ങളുടെ പണം കവർന്നെടുക്കുക മാത്രമാണ് മോദി സർക്കാർ ചെയ്യുന്നത്. കോണ്‍ഗ്രസ് സഖ്യം അധികാരത്തിൽ വന്നാൽ തമിഴ്നാട്ടിൽ വിദ്യാർത്ഥികൾക്ക് അധിക സ്കോളർഷിപ്പ് ഏർപ്പെടുത്തുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.