എം.എം നാസര്‍ സ്മരണിക അബുദാബിയില്‍ ഫെബ്രുവരി 11 ന് പ്രകാശനം ചെയ്യും

JAIHIND TV DUBAI BUREAU
Thursday, February 9, 2023

 

അബുദാബി: അബുദാബിയിലെ സാമൂഹ്യ-സാംസ്‌കാരിക-ജീവകാരുണ്യ രംഗത്ത് നിറഞ്ഞുനിന്നിരുന്ന അന്തരിച്ച എം.എം നാസര്‍ കാഞ്ഞങ്ങാടിന്‍റെ ഓര്‍മ്മയ്ക്കായി അബുദാബി കാസര്‍ഗോഡ് ജില്ലാ കെഎംസിസി പ്രസിദ്ധീകരിച്ച എം.എം നാസര്‍ സ്മരണിക ഫെബ്രുവരി 11 ന് ശനിയാഴ്ച രാത്രി 8 ന് ഇന്ത്യന്‍ ഇസ്‌ലാമിക്‌ സെന്‍ററില്‍ പ്രകാശനം ചെയ്യും.

അബുദാബി ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിലെ ഉദ്യോഗസ്ഥരും സാമൂഹ്യ-സാംസ്‌കാരിക-ജീവകാരുണ്യ പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും ചടങ്ങില്‍ സംബന്ധിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.