‘ഭൂനിയമ ഭേദഗതി നടത്താമെന്ന് സഭയില്‍ പറഞ്ഞത് തടിയൂരാന്‍’; റവന്യൂ മന്ത്രിക്കെതിരെ എംഎം മണി

Jaihind Webdesk
Friday, December 10, 2021

 

ഇടുക്കി : ഭൂനിയമ ഭേദഗതിയില്‍ റവന്യൂ മന്ത്രിക്കെതിരേ മുന്‍ മന്ത്രി എംഎം മണി. ഭൂനിയമ ഭേദഗതി നടത്താമെന്ന് റവന്യൂ മന്ത്രി സഭയിൽ പറഞ്ഞത് തടിയൂരാനാണ്. നിയമഭേദഗതി വേണമെന്ന ആവശ്യത്തോട് മന്ത്രി കെ രാജൻ ഭംഗിയായല്ല പ്രതികരിച്ചതെന്നും എംഎം മണി  വിമർശിച്ചു. എല്ലാവരും കൂടെ മുണ്ടും മടക്കിക്കുത്തി ഇറങ്ങുന്നത് നന്നായിരിക്കുമെന്നും എംഎം മണി രാജാക്കാട്ട് പറഞ്ഞു.