യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചെയ്യുന്ന സൃഷ്ടിപരമായ പ്രവർത്തനങ്ങളും മുഖ്യമന്ത്രി കണ്ണുതുറന്നു കാണണം : എം.എം.ഹസൻ

Jaihind News Bureau
Monday, July 13, 2020

തിരുവനന്തപുരം:യൂത്ത് കോൺഗ്രസ് പ്രവർത്തകർ അക്രമം നടത്തുകയും അഴിമതിക്കെതിരായി പ്രകടനം നടത്തുകയും മാത്രമല്ല ഈ കൊവിഡ് കാലത്ത് സൃഷ്ടിപരമായ പ്രവർത്തനങ്ങൾ നടത്തുന്നതും മുഖ്യമന്ത്രി കണ്ണുതുറന്നു കാണമെന്ന് മുൻ കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ. യൂത്ത് കോൺഗ്രസുകാരെ പരിഹസിക്കുകയും എതിർക്കുകയും ചെയ്യുമ്പോൾ അവർ ഇതുപോലെയുള്ള പ്രവർത്തനങ്ങളും നടത്തുന്നവരാണ് എന്ന് കേരളത്തിലെ മുഖ്യമന്ത്രി അറിഞ്ഞിരിക്കണം.

മുദാക്കൽ ഗ്രാമപഞ്ചായത്തിലെ പള്ളിയറ ഏലായിൽ തരിശുകിടന്ന അഞ്ചേക്കർ കൃഷിഭൂമി പാട്ടത്തിനെടുത്ത് യൂത്ത് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ നടത്തുന്ന നെൽകൃഷിയുടെ ഞാറു നടീൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെപിസിസി നിർവാഹകസമിതി അംഗം എം എ ലത്തീഫ്, മുദാക്കൽ പഞ്ചായത്ത് പ്രസിഡന്‍റ് ആർ എസ് വിജയകുമാരി, ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ഇളമ്പ ഉണ്ണികൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിന്ധു കുമാരി, യൂത്ത് കോൺഗ്രസ് മുദാക്കൽ മണ്ഡലം പ്രസിഡണ്ട് എം എസ് അഭിജിത്ത്, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ പള്ളിയറ മിഥുൻ, രജനീഷ് പൂവക്കാടൻ എന്നിവർ പങ്കെടുത്തു .