വീയപുരം പഞ്ചായത്തില്‍ ശുചീകരണത്തിന് നേതൃത്വം നല്‍കി എം.എം ഹസന്‍

Jaihind Webdesk
Monday, September 3, 2018

കെ.പി.സി.സി അധ്യക്ഷൻ എം.എം ഹസന്റെ നേതൃത്വത്തിൽ കുട്ടനാട്ടിലെ വീയപുരം പഞ്ചായത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. ശുദ്ധജലമില്ലാതെ ജനങ്ങൾ വലയുന്ന സാഹചര്യത്തിൽ കിണറുകൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. നിരവധി പ്രവർത്തകര്‍ ശുചീകരണപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

പ്രളയത്തിൽ മുങ്ങിയ കുട്ടനാട്ടിലെ നിരവധി വീടുകൾ ഇപ്പോഴും വാസയോഗ്യമല്ല. കുട്ടനാട്ടിലെ വീയപുരം പഞ്ചായത്തിലാണ് കെ.പി.സി.സി അധ്യക്ഷൻ എം.എം ഹസന്‍റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. മേൽപ്പാടത്തെ മാടൻകുന്ന് ക്ഷേത്രത്തിൽ നിന്നാണ്  പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ക്ഷേത്രത്തിലെ കിണർ വൃത്തിയാക്കിക്കൊണ്ട് എം.എം ഹസൻ ശുചീകരണം ഉദ്ഘാടനം ചെയ്തു.

ശുദ്ധജല ക്ഷാമം രൂക്ഷമായതിനാൽ കിണറുകൾ കേന്ദ്രീകരിച്ചാണ് കൂടുതലും ശുചീകരണം. മൂന്ന് യൂണിറ്റായി തിരിഞ്ഞ് പ്രവർത്തകർ സമീപ പ്രദേശങ്ങളിലുള്ള വീടുകൾ വൃത്തിയാക്കി. കെ.പി.സി.സി അധ്യക്ഷന്‍ പ്രവർത്തകർക്ക് ഊർജം പകർന്ന് ശുചീകരണ പ്രവർത്തനത്തിൽ സജീവ പങ്കാളിയായി.

പ്രദേശത്തെ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ അദ്ദേഹം ചോദിച്ചറിഞ്ഞു.ഡി.സി.സി പ്രസിഡന്റ് എം ലിജു ഉൾപ്പെടെ പ്രമുഖ നേതാക്കൾ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.