രാഹുലിന്‍റെ സന്ദര്‍ശനം : എം പിമാരായ എം.കെ രാഘവനും ആന്‍റോ ആന്‍റണിയും യുഎഇയിലെത്തി

Saturday, January 5, 2019

ദുബായ് : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ യുഎഇ സന്ദര്‍ശനവുമായി ബന്ധപ്പെട്ട, പ്രചാരണ പരിപാടികള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ ലോക്സഭാ അംഗങ്ങളായ എം കെ രാഘവന്‍, ആന്‍റോ ആന്‍റണി എന്നിവര്‍ യുഎഇയില്‍ എത്തി.

കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ നിര്‍ദേശപ്രകാരം ചുമതലപ്പെടുത്തിയ സംഘത്തിലെ അംഗങ്ങളാണ് ഇവര്‍. കെപിസിസി വര്‍ക്കിങ് പ്രസിഡണ്ട് കൊടിക്കുന്നില്‍ സുരേഷ് എംപി കൂടി ഉടന്‍ യുഎഇയില്‍ എത്തും.

വിവിധ ജില്ലകളുടെ കൂട്ടായ്മകള്‍ ഒരുക്കുന്ന പ്രചാരണ പരിപാടികളില്‍ ഇവര്‍ സംബന്ധിക്കും. കെപിസിസി പ്രചാരണ സമിതി ചെയര്‍മാന്‍ കെ. മുരളീധരന്‍ എംഎല്‍എ,  ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്‍, തൃശൂര്‍ ഡി സി സി പ്രസിഡണ്ട് ടി.എന്‍ പ്രതാപന്‍, ഷാഫി പറമ്പില്‍ എംഎല്‍എ എന്നിവരും ഇതുമായി ബന്ധപ്പെട്ട് യുഎഇയില്‍ എത്തിയിരുന്നു.